സംസ്ഥാന വ്യാപകമായി സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാംപുകളും ക്ലാസുകളും
കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്ത് കേരള (ഐഎച്ച്കെ) സംസ്ഥാന വ്യാപകമായി സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാംപുകളും ക്ലാസുകളും നടത്തുന്നു. സംസ്ഥാനതല ഉദ്ഘാടനം പനങ്ങാട് ജിവിഎച്ച്എസ് സ്കൂളിൽ 26ന് വേണു രാജാമണി നിർവഹിക്കും.
‘സമഗ്രം’ എന്നു പേരിട്ട പദ്ധതി വഴി എല്ലാ ജില്ലകളിലും സൗജന്യ മെഡിക്കൽ ക്യാംമ്പും 3 തവണ സൗജന്യ തുടർചികിത്സയും നൽകും. സ്കിൻ, അലർജി രോഗങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനാവിഭാഗവുമുണ്ടാകുമെന്ന് ഐഎച്ച്കെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹരീഷ് കുമാർ, ഡോ. ഫിലിപ്സൺ ഐപ്പ്, എറണാകുളം ജില്ലാ സെക്രട്ടറി ഡോ. സുമതി തുടങ്ങിയവർ പറഞ്ഞു.
