March 17, 2026

പ്ലാൻ്റ് പ്രവർത്തനക്ഷമമാക്കാൻ ഫോർഡ്

0
ford.reutrss_20250430193315

പുതിയ തലമുറ എൻജിനുകൾ നിർമിക്കുന്നതിനായി ചെന്നൈയിലെ പ്ലാൻ്റ് പ്രവർത്തനക്ഷമമാക്കാൻ അമേരിക്കൻ വാഹന കമ്പനിയായ ഫോർഡ് തമിഴ്നാട് സർക്കാരുമായി ഫോർഡ് ധാരണാപത്രം ഒപ്പുവെച്ചു. 3,250 കോടി രൂപയുടെ നിക്ഷേപത്തിൽ പുതിയ തലമുറ എൻജിനുകൾ നിർമിക്കാനാണ് തീരുമാനം. പദ്ധതിയിലൂടെ 600ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. പ്ലാൻ്റുമായി ബന്ധപ്പെട്ട പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കും. ചെന്നൈ പ്ലാന്റിൽ പ്രതിവർഷം 235,000 എൻജിനുകൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2029ൽ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *