September 9, 2025

ഭക്ഷ്യസുരക്ഷ; കേരളത്തിന് ചരിത്ര നേട്ടം

0
Aroma-of-India

കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് ചരിത്ര നേട്ടം കൈവരിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുറത്തിറക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ആദ്യമായാണ് സംസ്ഥാനം ഒന്നാമതെത്തിയത്, ഈ വർഷവും മികച്ച പ്രകടനം നിലനിര്‍ത്തി.ഭക്ഷ്യസുരക്ഷാ പരിശോധനകൾ, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ 40 ഓളം മേഖലകളിലെ മികവ് തന്നെയാണ് കേരളം ഒന്നാമതെത്താന്‍ കാരണമായത്.ഈ നേട്ടം കേരളത്തിന്റെ മികച്ച ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങളോട്‌ FSSAI നൽകുന്ന അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്‌നിലൂടെ കേരളം ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിയ വിവിധ സംരംഭങ്ങൾ ഇപ്പോൾ “ഓപ്പറേഷൻ ലൈഫ്” എന്ന പേരിൽ ഏകീകരിച്ച് നടപ്പിലാക്കുന്നുവെന്ന് മന്ത്രിമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *