March 20, 2026

ഒന്നാം സമ്മാനം 20 കോടി! ക്രിസ്‌മസ്- ന്യൂ ഇയർ ബംപർ വിപണിയിൽ

0
bumbw-down-1763985590

തിരുവനന്തപുരം: 20 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്മസ്- ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ. ടിക്കറ്റിന്റെ വില 400 രൂപയാണ്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും സമ്മാനമായി ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 20 പേർക്കു നൽകും. ഒരു ലക്ഷം രൂപയുടെ 9 സമാശ്വാസ സമ്മാനങ്ങളുമുണ്ട്.

കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങൾ അടക്കം ആകെ 6,21,990 സമ്മാനങ്ങൾ നൽകുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി. 10 പരമ്പരകളിലായാണ് ടിക്കറ്റുകൾ വിപണിയിലെത്തിച്ചത്. 2026 ജനുവരി 24 ന് ഉച്ചയ്ക്ക് 2 ന് നറുക്കെടുപ്പ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *