June 8, 2025

ഇന്ത്യയിൽ ആദ്യം: ബിഎസ്എൻഎൽ സിം ഇനി യുഎഇയിലും പ്രവർത്തനക്ഷമമാകും

0
images (1) (4)

ഇന്ത്യയിൽ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ സിം കാർഡ് ഇനി യുഎഇയിലും പ്രവർത്തിപ്പിക്കാനുള്ള അവസരമെത്തി. മുൻകാലങ്ങളിൽ, വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇന്റർനാഷണൽ സിം കാർഡിലേക്ക് മാറേണ്ട ആവശ്യം ഇനി ഇല്ലാതാകും. പുതിയ റീചാർജ് പ്ലാനിന്റെ സവിശേഷതയിലൂടെ നിലവിലെ സിം കാർഡുകൾ തന്നെ അന്താരാഷ്ട്ര സേവനങ്ങൾക്ക് ഉപയോഗിക്കാം. 167 രൂപ ചെലവിൽ 90 ദിവസത്തേക്കും 57 രൂപ ചെലവിൽ 30 ദിവസത്തേക്കും സിം ആക്ടിവേറ്റ് ചെയ്യാം. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾക്ക് അധിക ടോപ്പ്-അപ്പ് പ്ലാനുകൾ വഴി റീചാർജ് നടത്തേണ്ടതുണ്ട്. ഇന്ത്യയിൽ ആദ്യമായി ബിഎസ്എൻഎൽ ഈ സേവനം നടപ്പിലാക്കിയത് കേരളത്തിൽ നിന്നാണ്. മലയാളികൾ കൂടുതൽ താമസിക്കുന്ന രാജ്യമായതിനാൽ യുഎഇയെ ആദ്യ ദൗത്യമേഖലയായി തിരഞ്ഞെടുത്തു. ഭാവിയിൽ മറ്റ് രാജ്യങ്ങളിലും ഈ സംവിധാനം വിപുലീകരിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *