February 4, 2026

‘ഡ്രോപ്സ് ഓഫ് ഹോപ് 3.0’ രക്ത‌ദാനം നടത്തി ഫെഡറൽ ബാങ്ക്

0
ab-61-scaled

കൊച്ചി: സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടത്തിയ ‘ഡ്രോപ്സ് ഓഫ് ഹോപ് 3.0’ രക്തദാനയജ്ഞത്തിലൂടെ 80 ലക്ഷം മില്ലിലീറ്റർ രക്തം സമാഹരിച്ച് ഫെഡറൽ ബാങ്ക്. ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സന്നദ്ധസംരംഭമായ സൺഷൈൻ, ഇന്ത്യയിലെ 312 ഇടങ്ങളിൽ നടത്തിയ രക്തദാന ക്യാംപുകളിലൂടെയാണ് രക്തം ശേഖരിച്ചത്.

108-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ഇത്. സമൂഹത്തിനാകെ നന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയെന്ന ഫെഡറൽ ബാങ്ക് സ്ഥാപകന്റെ കാഴ്ചപ്പാടിനോടുള്ള ആദരവായാണ് ഡ്രോപ്സ് ഓഫ് ഹോപ് നടത്തിയതെന്ന് ബാങ്ക് ചീഫ് എച്ച് ആർ ഓഫിസർ എൻ.രാജനാരായണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *