മെഴ്സിഡീസിന്റെ ആഡംബര എസ്യുവി മെയ്ബ എസ് 600 സ്വന്തമാക്കി ഫര്‍ഹാന്‍ അക്തര്‍
മെഴ്സിഡീസിന്റെ ആഡംബര എസ്യുവി മെയ്ബ എസ് 600 സ്വന്തമാക്കി ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് താരം ഏകദേശം 3.39 കോടി രൂപ വില വരുന്ന എസ്യുവി സ്വന്തമാക്കിയത്. നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്.
കൂടാതെ സുരക്ഷയ്ക്കായി എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പേഴ്സണലൈസേഷനും ചെയ്യാന്‍ സാധിക്കും. നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബോ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒന്‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.
