സ്വര്‍ണവിലയില്‍ ഇടിവ്: പവന് 80 രൂപ കുറഞ്ഞു

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും സ്വര്‍ണ വിപണിയില്‍ അദ്ദേഹത്തിന്റെ പ്രഭാവം തുടരുകയാണ്. നേരത്തെ 80 രൂപ വര്‍ധിച്ചു എന്നാൽ ഇന്ന് അതേ തുക തിരിച്ചിറങ്ങി.ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 80 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉയര്‍ന്ന വില ഇന്നത്തെത്തിയപ്പോഴേക്കും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഇന്ന് 6935 രൂപയും പവന് 55480 രൂപയുമായി താഴ്ന്നു.ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് കുറവ് അനുഭവപ്പെട്ടു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5720 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന് ഇപ്പോഴത്തെ വില. എന്നാല്‍ വെള്ളിയുടെ വിലയില്‍ മാറ്റമൊന്നും ഇല്ല. ഗ്രാമിന് 97 രൂപയ്ക്ക് വ്യാപാരം തുടരുന്നു.നവംബറില്‍ ഇതുവരെ പവന് 4160 രൂപയോളം സ്വര്‍ണവില താഴ്ന്നു.