ഗൂഗിള്‍ പേ,ഫോണ്‍പേ, പേടിഎം എന്നിവയ്ക്ക് വ്യാജൻ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഗൂഗിള്‍ പേ, പേടിഎം,ഫോണ്‍പേ, എന്നീ ഡിജിറ്റല്‍ പേയ്മെന്‍റ് ആപ്പുകള്‍ക്ക് വ്യാജൻ ഇറങ്ങിയിട്ടുണ്ടെന്നും വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.
സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകള്‍ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതായി പൊലീസ് പറഞ്ഞു.