എക്സ്ട്രാനെറ്റ് സപ്പോർട്‌സ് ഓഫിസ് കളമശേരിയിൽ തുറന്നു
കൊച്ചി: ഇന്റർനെറ്റ് സേവനദാതാവായ എക്സ്ട്രാനെറ്റ് സപ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസ് കളമശേരിയിൽ തുറന്നു. മാനേജിങ് ഡയറക്‌ടർ രാമചന്ദ്രൻനായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡയറക്ടർമാരായ മുജീബ്, പ്രദീപ് കൊടുങ്ങല്ലൂർ, പ്രീത രാമചന്ദ്രൻ, അച്യുതൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. കൂടാതെ പുതിയ സേവനമായ ഐപിടിവി സർവീസിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
