January 29, 2026

എക്സ്ക്ലൂസീവ് ഹാൻഡ്‌ലൂം എക്സ്പോ ആരംഭിച്ചു

0
n6928305251765615135290ccbf86e0fcd5cb8feeab28b180a3d8338c576f077295523b9f4ce04f6ea09b43

കൊച്ചി: എക്സ്ക്ലൂസീവ് ഹാൻഡ്ലൂം എക്സ്പോയുടെ രണ്ടാം പതിപ്പ് കൊച്ചിയില്‍ ആരംഭിച്ചു. എറണാകുളം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിർവശത്തുള്ള റെന ഇവന്റ് ഹബ്ബിലാണ് എക്സ്പോ നടക്കുന്നത്.കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിലെ ഡെവലപ്മെന്റ് കമ്മീഷണറുടെ (കൈത്തറി) കീഴിലുള്ള നാഷണല്‍ ഡിസൈൻ സെന്ററാണ് (എൻഡിസി) എക്സ്പോ സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കഴിവുള്ള കൈത്തറി നെയ്ത്തുകാരുടെ ഉത്പന്നങ്ങള്‍ പ്രദർശനത്തിലുണ്ട്.ഉപഭോക്താക്കള്‍ക്ക് നെയ്ത്തുകാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും നെയ്ത്തുരീതികള്‍ പരിചയപ്പെടുന്നതിനുമുള്ള അവസരമുണ്ടാകും. ദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയുള്ള പ്രദർശനം സൗജന്യമാണ്. 17 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *