വിഴിഞ്ഞം തുറമുഖത്തിനും അദാനി എയർപോർട്ടിനും എക്സലൻസ് പുരസ്കാരം
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ എക്സലൻസ് പുരസ്‌കാരത്തിന് അദാനി വിഴിഞ്ഞം തുറമുഖത്തെയും വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനത്തിന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തെയും തിരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നടന്ന ഔറ 2025 കോൺക്ലേവിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
