January 28, 2026

കൊച്ചിയിൽ 2 ശാഖ തുറന്ന് ഇസാഫ് ബാങ്ക്

0
ESAF Bank Logo Color.cdr

കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നഗരത്തിലെ ചിറ്റൂർ റോഡിലും എളമക്കരയിലും പുതിയ ശാഖകൾ തുറന്നു. ഹൈബി ഈഡൻ എംപി ചിറ്റൂർ റോഡിലെ ശാഖയും എളമക്കര ശാഖ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പി. ആർ. രവിമോഹനും ഉദ്ഘാടനം ചെയ്തു.

ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപറേഷൻ കൗൺസിലർ സുധ ദിലീപ് കുമാർ, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ഡയറക്ടർ വിക്രമൻ അമ്പലക്കാട്ട്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി. സുദേവ് കുമാർ, ബ്രാഞ്ച് ബാങ്കിങ് കേരള ഹെഡ് സി. കെ. ശ്രീകാന്ത്, റീജനൽ ഹെഡ് പ്രദീപ് നായർ, ക്ലസ്റ്റർ ഹെഡ് ശ്രീജേഷ് ഗംഗാധരൻ, എളമക്കര പൊലീസ് ഇൻസ്പെക്ടർ കെ. ബി. ഹരികൃഷ്ണൻ, വൈഎംസിഎ പ്രസിഡൻ്റ് മാത്യു മുണ്ടാട്ട്, ഫാ. പാട്രിക് പയസ്, പ്രഫ. സി. ഐ. അബ്‌ദുൽ റഹ്‌മാൻ, കെ. ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *