June 8, 2025

ഇ.പി.എഫ്.ഒ പലിശ ഈ വര്‍ഷവും 8.25%

0
EPFO_1647087619

ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്.ഒ. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും.

നടപ്പ് സാമ്പത്തിക വര്‍ഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി.

കേന്ദ്ര തൊഴില്‍ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, തൊഴിലുടമ, ജീവനക്കാര്‍ എന്നിവരുൾപ്പെടുന്ന പ്രതിനിധികളാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)ആണ് ഓരോ വര്‍ഷത്തെയും പലിശ നിരക്ക് നിശ്ചയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *