September 9, 2025

ക്രെഡിറ്റ് കാര്‍ഡുമായി എലോൺ മസ്ക്

0
n66931262817504786530368ad97a07c5209f886cce14bf957bb55f42e1b3620f8178616752d61fe55ebf6e

വാഷിങ്ടണ്‍: ഇലക്‌ട്രിക് വാഹനം, ബഹിരാകാശ യാത്ര, സോഷ്യല്‍ മീഡിയ എന്നീ മേഖലകൾക്ക് ശേഷം സാമ്പത്തിക രംഗത്തേയ്ക്ക് കടക്കാനൊരുങ്ങി എലോണ്‍ മസ്ക് .സാമ്പത്തിക സേവനങ്ങള്‍എക്‌സ് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണു ആരംഭിക്കാനാണ് മസ്ക് തയാറെടുക്കുന്നതന്നൊണ് പുറത്തുവരുന്ന വിവരം. എക്‌സിനെ ചൈനയുടെ ‘ വീ ചാറ്റ് ‘ പോലെ ഒരു സൂപ്പര്‍ ആപ്പ് ആക്കി മാറ്റാനാണു മസ്കിന്റെ നീക്കം.ഇതിന്‍റെ ഭാഗമായി ഇന്‍വെസ്റ്റ്‌മെന്റ്, ട്രേഡിങ് ഫീച്ചറുകള്‍ എക്‌സില്‍ അവതരിപ്പിക്കാന്‍ മസ്ക് തയ്യാറെടുക്കുന്നുണ്ട്. എക്‌സില്‍ ഷോപ്പിങിനുള്ള സൗകര്യവും അവതരിപ്പിക്കും. ഇതിനു മുന്നോടിയായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും എക്‌സ് പുറത്തിറക്കാന്‍ പോവുകയാണ്.മിക്കവാറും ഈ വര്‍ഷം തന്നെ ഇവ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആദ്യമായി യുഎസില്‍ ആയിരിക്കും ഇത് അവതരിപ്പിക്കുക. ആഗോളതലത്തിലേക്ക് പിന്നീട് വ്യാപിപ്പിക്കും. വിസ എന്ന അമെരിക്കന്‍ മള്‍ട്ടിനാഷണല്‍ പേയ്‌മെന്‍റ് കാര്‍ഡ് സര്‍വീസ് കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട സഹകരണത്തിനായി എക്‌സ് കരാര്‍ ഒപ്പുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *