വൈദ്യുതി സർചാർജ്: ഒക്ടോബറിലും യൂണിറ്റിന് 10 പൈസ
തിരുവനന്തപുരം: ഒക്ടോബറിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഉണ്ടാകും. രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.
സർചാർജ് ചുമത്തുന്നത് ഓഗസ്റ്റിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയതിനെക്കാൾ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സർചാർജ്.
