June 8, 2025

ഇ-കൊമേഴ്സ് കയറ്റുമതി ഹബ്ബുകള്‍: അഞ്ച് പുതിയ അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍

0
images (2) (15)

രാജ്യത്ത് ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങള്‍ (ഹബ്ബുകള്‍) സ്ഥാപിക്കുന്നതിന് അഞ്ച് സ്ഥാപനങ്ങള്‍ കൂടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവ സംബന്ധിച്ച അന്തിമ തീരുമാനം അടുത്തിടെയായിരിക്കും ഉണ്ടാവുക. താത്കാലികമായി ലോജിസ്റ്റിക്സ് അഗ്രഗേറ്റര്‍ ഷിപ്പ്റോക്കറ്റും എയര്‍ കാര്‍ഗോ ഹാന്‍ഡ്ലിംഗ് കമ്പനിയായ കാര്‍ഗോ സര്‍വീസ് സെന്ററിനെയും (സിഎസ്സി) പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇത്തരം ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. ”ഡിഎച്ച്എല്‍, ലെക്സ്ഷിപ്പ് തുടങ്ങിയവയില്‍ നിന്ന് അഞ്ച് പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവയില്‍ മൂന്ന് സ്ഥാപനങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അപേക്ഷകളെ കുറിച്ച് ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകും,” ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തിലും അതിന്റെ പരിസരത്തും രണ്ട് കയറ്റുമതി ഹബ്ബുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. വേഗത്തിലുള്ള കസ്റ്റംസ് ക്ലിയറന്‍സും സുരക്ഷാ പരിശോധനകള്‍ക്കും ഇവയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇ-കൊമേഴ്സ് ചരക്കുകള്‍ റീ-ഇറക്കുമതി ചെയ്യാനും ഇറക്കുമതി തീരുവ അടയ്ക്കാതെ തിരസ്‌കരിക്കുന്നതിനും വേണ്ട എളുപ്പമാര്‍ന്ന നയവും ഇതിനൊപ്പം ഉണ്ടാകും. പൈലറ്റ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ഏകീകരിച്ചശേഷം, ലഭിക്കുന്ന ഫീഡ്ബാക്ക് അനുസരിച്ച് രാജ്യത്തുടനീളം ഇത്തരത്തിലുള്ള കൂടുതല്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇ-കൊമേഴ്സ് കയറ്റുമതി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ ഇന്ത്യ ലക്ഷ്യമിടുന്നതിനാല്‍ ഈ പദ്ധതി നിര്‍ണായകമാണെന്ന് വ്യവസായമേഖല വിശ്വസിക്കുന്നു. 2030 ഓടെ ഇന്ത്യയുടെ ഇ-കൊമേഴ്സ് കയറ്റുമതി 100 ബില്യണ്‍ ഡോളറിലേക്ക് എത്തുകയും തുടര്‍ന്ന് 200-250 ബില്യണ്‍ ഡോളര്‍ വരെ ഉയരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള കണക്കുകള്‍ പ്രകാരം, ഇ-കൊമേഴ്സ് കയറ്റുമതി 2030 ഓടെ 800 ബില്യണ്‍ ഡോളറില്‍ നിന്ന് 2 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ഇ-കൊമേഴ്സ് കയറ്റുമതി ഏകദേശം 5 ബില്യണ്‍ ഡോളറാണ്, ചൈനയുടെ പ്രതിവര്‍ഷ കയറ്റുമതിയായ 250 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *