സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി
സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി. ഡ്യുക്കാറ്റിയുടെ എന്‍ട്രി ലെവല്‍ മോഡലായ സ്‌ക്രാംബ്ലര്‍ റിസോമയുടെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 73എച്ച്പി കരുത്തും 65.2 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 803സിസി എന്‍ജിനാണ് സ്‌പെഷല്‍ എഡിഷന്റേയും കരുത്ത്. സവിശേഷമായ സ്റ്റോണ്‍ വൈറ്റ്/മെറ്റല്‍ റോസ് നിറങ്ങളിലാണ് സ്‌ക്രാംബ്ലര്‍ റിസോമ എഡിഷന്‍ എത്തുന്നത്.
വാഹനത്തിന്റെ റിസോമ സ്‌പെഷല്‍ ഭാഗങ്ങള്‍ക്ക് പ്രത്യേകം മെറ്റല്‍ റോസ് നിറവും നല്‍കിയിരിക്കുന്നു. രാജ്യാന്തര വിപണിയില്‍ ആകെ 500 യൂണിറ്റുകള്‍ മാത്രമാണ് സ്‌ക്രാംബ്ലര്‍ റിസോമ എഡിഷന്‍ ഡ്യുക്കാറ്റി പുറത്തിറക്കുന്നത്. ഇതില്‍ എണ്ണം പറഞ്ഞ യൂണിറ്റുകളാവും ഇന്ത്യയിലേക്കെത്തുക. 17.10 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ എക്‌സ് ഷോറൂം വില. ഇത് യാന്ത്രികമായി യാതൊരു വ്യത്യാസവുമില്ലാത്ത ഡ്യുക്കാറ്റി സ്‌ക്രാംബ്ലര്‍ ഐകണ്‍ ഡാര്‍ക്കിനേക്കാള്‍ 6.45 ലക്ഷം രൂപ കൂടുതലാണ്.
