June 8, 2025

വിസ്മയ കാഴ്ചകളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

0
IMG-20241206-WA0004

ദുബായ്: ദൃശ്യവിസ്മയങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്ന് തുടക്കം. 38 ദിവസത്തെ വ്യാപാരോത്സവം ജനുവരി 12 വരെ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെയുള്ള വെടിക്കെട്ടാണ് ഉദ്ഘാടനത്തിന്റെ പ്രധാന ആകർഷണം. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ എല്ലാ ദിവസവും രാത്രി 8:30ന് വെടിക്കെട്ട് ഉണ്ടാകും.മ്യൂസിക് ഷോകളും മറ്റ് വിനോദപരിപാടികളും എല്ലാ ദിവസവും നടന്നു കൊണ്ടിരിക്കും. ഹിൽസ് മാൾ, ഓട്ടോഡ്രോം, മിർദിഫ് സിറ്റി സെന്റർ തുടങ്ങിയ ഇടങ്ങളിൽ വിവിധ ആകർഷക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ആഡംബര കാറുകൾ അടക്കമുള്ള സമ്മാനങ്ങൾ നേടാനുള്ള നിരവധി അവസരങ്ങളുണ്ട്. റീട്ടെയ്ൽ സ്റ്റോറുകൾ വഴി ആയിരത്തിലധികം പ്രാദേശിക, ആഗോള ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാണ്. പാം നഖീൽ മാൾ, പാം വെസ്റ്റ് ബീച്ച്, അൽ സീഫ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്, അൽ മർമൂം എന്നിവിടങ്ങൾ വർണച്ചുവപ്പുകളോടെ ആഘോഷങ്ങൾക്ക് സജ്ജമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *