June 8, 2025

ദുബായ് ഗ്ലോബല്‍ വില്ലേജ് സീസണ്‍ ഒക്ടോബര്‍ 16 മുതല്‍

0
global-village-a-more-wonderful-world-season-28-2-1024x682-1

പ്രമുഖ മള്‍ട്ടി കള്‍ച്ചറല്‍ വിനോദ സഞ്ചാര കേന്ദ്രമായ ദുബായിലെ ഗ്ലോബല്‍ വില്ലേജ്, അടുത്ത മാസം 16 മുതല്‍ തന്റെ 29-ാം സീസണ്‍ ആരംഭിക്കുമെന്ന് അറിയിച്ചു. സന്ദര്‍ശകര്‍ക്ക് വിഐപി പായ്ക്കുകള്‍ അംഗീകൃത പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമേ ലഭ്യമാകൂ എന്ന് അധികൃതര്‍ അറിയിച്ചു, അംഗീകാരം ഇല്ലാത്ത വേദികളില്‍ നിന്നുള്ള ടിക്കറ്റുകള്‍ സ്വീകരിക്കില്ല.ഈ മാസം 24ന് തുടങ്ങിയ വിഐപി പായ്ക്ക് ബുക്കിംഗ്, 28-ാം തീയതി രാവിലെ 9 മണിവരെ ഓണ്‍ലൈനായി ചെയ്യാം. വിവിധ രാജ്യങ്ങളുടെ കലാ-സാംസ്‌കാരിക വൈവിധ്യങ്ങള്‍ ആസ്വദിക്കാനും, ഭക്ഷണ രീതികള്‍ അറിയാനും അവസരമൊരുക്കുന്ന ഈ വിരുന്നില്‍, ഇന്ത്യ അടക്കമുള്ള 78 രാജ്യങ്ങള്‍ പങ്കാളികളാകുന്ന 26 പവലിയനുകള്‍ ഉണ്ടാകും. ഈ സീസണ്‍ മെയ് 11 വരെ നീണ്ടുനില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *