ബിഎസ്എന്‍എല്‍ വാര്‍ഷിക പ്ലാനിന് വില കുറച്ചു

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍, 1999 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനിന് വിലക്കുറവ് പ്രഖ്യാപിച്ചു. ഇത് ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായുള്ള ബിഎസ്എന്‍എല്ലിന്റെ ശ്രമമാണ്. റീച്ചാര്‍ജ് പ്ലാനിലെ ആനുകൂല്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കുന്നു. 1999 രൂപയുള്ള പ്ലാനിന് 100 രൂപയുടെ വിലക്കുറവ് അനുവദിച്ച ബിഎസ്എന്‍എല്‍, ഇനി ഇത് 1899 രൂപയ്ക്ക് മാത്രമേ ലഭ്യമാകൂ. 365 ദിവസത്തെ കാലയളവിലേക്ക് 600 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയിസ് കോളുകള്‍, ദിവസേന 100 സൗജന്യ എസ്എംഎസ്, ഗെയിംസ്, മ്യൂസിക് തുടങ്ങിയ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് ഈ ഓഫറില്‍. നവംബര്‍ 7നകം റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാവൂ.ബിഎസ്എന്‍എല്‍ 90 ദിവസത്തെ വാലിഡിറ്റിയുള്ള 349 രൂപയുടെ മറ്റൊരു റീച്ചാര്‍ജ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. പരിധിയില്ലാത്ത വോയിസ് കോള്‍, 30 ജിബിയ്ക്ക് ശേഷം 40 കെബിപിഎസ് വേഗതയില്‍ ലഭിക്കുന്ന പരിധിയില്ലാത്ത ഡാറ്റ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. GP-II വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്കായി പരിമിതകാല വൗച്ചറായാണ് ഇത്. നവംബര്‍ 28 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. ആകര്‍ഷകമായ പ്ലാനുകളുടെ തുടർച്ചയായി ഈ പുതിയ ഓഫറുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നു.