ലുലുവിൽ ദീപാവലി വിൽപന
കൊച്ചി: ദീപാവലിയെ വരവേൽക്കാൻ ആകർഷകമായ ഓഫറുമായി ഒരുക്കി കൊച്ചി ലുലുമാളും മരടിലെ ലുലു ഡെയ്ലിയും. ലുലു സ്റ്റോറുകളായ ഫാഷൻ സ്റ്റോർ, കണക്ട്, ഹൈപ്പർ മാർക്കറ്റ് തുടങ്ങിയിടങ്ങളിൽ ദീപാവലിയുടെ ഭാഗമായി ആകർഷകമായ ഓഫറുകളുണ്ട്.
നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി, ഫ്രൂട്‌സ്, പച്ചക്കറി വിഭവങ്ങൾ തുടങ്ങിയവയ്ക്ക് ഓഫർ ഒരുക്കി ലുലു ഹൈപ്പർ മാർക്കറ്റിൽ ദീപാവലി വിൽപന ആരംഭിച്ചു.75ൽപരം വ്യത്യസ്തമായ മധു രപലഹാരങ്ങളുമായി ദീവാലി സ്വീറ്റ് മേള സ്‌റ്റാളും ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുങ്ങിയിട്ടുണ്ട്.
കൂടാതെ ദീപാവലിയെ വരവേൽക്കാൻ ആവശ്യമായ ദിയ ഉൽപന്നങ്ങളും ലഭ്യമാണ്. ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് 2500 രൂപയ്ക്ക് വസ്ത്രം വാങ്ങുമ്പോൾ 500 രൂപയുടെ കാഷ് ബാക്ക് വൗച്ചർ ലഭിക്കും.
