February 4, 2026

ഡിഫെൻഡർ 110 ട്രോഫി എഡിഷൻ പുറത്തിറങ്ങി; വില 1.30 കോടി രൂപ

0
DEF_26MY_TROPHY_EDITION_YELLOW_190625_03a

ലക്ഷ്വറി ഓഫ്‌റോഡർ എസ്‌യുവിയായ ലാൻഡ് റോവർ ഡിഫെൻഡറിന്റെ ട്രോഫി എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ മാസത്തിൽ ആഗോള വിപണിയിൽ എത്തിയ ട്രോഫി എഡിഷനാണ് നാലുമാസങ്ങൾക്കിപ്പുറം ഇന്ത്യയിലും എത്തിച്ചിരിക്കുന്നത്. 1.30 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

റേഞ്ച് റോവർ, ലാൻഡ് റോവർ സീരീസ് III, ലാൻഡ് റോവർ 90, ലാൻഡ് റോവർ 110, ലാൻഡ് റോവർ ഡിഫെൻഡർ, ലാൻഡ് റോവർ ഡിസ്കവറി, ഫ്രീലാൻഡർ എന്നിവയുൾപ്പെടെയുള്ള മുഴുവൻ ലാൻഡ് റോവർ ശ്രേണിയും മത്സരത്തിൽ ഉപയോഗിച്ചത് ഡിഫെൻഡർ ട്രോഫി എഡിഷൻ പ്രചോദനം ഉൾക്കൊണ്ട ‘സാൻഡ്ഗ്ലോ’ കളർ സ്കീമിലാണ്.

ഡിഫൻഡർ 110 ട്രോഫി എഡിഷന് കരുത്ത് പകരുന്നത് 3.0 ലിറ്റർ, ഇൻലൈൻ-സിക്സ്, ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്. ഇത് 350 എച്ച്പിയും 700 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഫോർ-വീൽ ഡ്രൈവുമായി സ്റ്റാൻഡേർഡായി വരുന്നു. 6.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും മണിക്കൂറിൽ 191 കിലോമീറ്റർ വരെ പരമാവധി വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *