June 8, 2025

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഡീപ്‌സീക് ചാറ്റ് ജിപിടിയെ മറികടന്നു

0
20250126101704_1

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ് ജിപിടിയെ മറികടന്ന് ഡീപ്‌സീക് മുന്നിലേക്ക് കടന്നു. തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആര്‍1 പുറത്തിറങ്ങിയതിന് പിന്നാലെ ഡൗണ്‍ലോഡുകളില്‍ ഒന്നാമതായ ഡീപ്‌സീക്, ചാറ്റ് ജിപിടിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ചൈനയിലെ ഡീപ്‌സീക് കമ്പനി, ഓപ്പണ്‍എ.ഐ, ഗൂഗിള്‍, മെറ്റ തുടങ്ങിയ വലിയ കമ്പനികളുടെ പ്രകടനത്തെ പോലും മറികടക്കുന്ന രീതിയിലാണ് അവരുടെ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ പ്രവര്‍ത്തിക്കുന്നതെന്നുള്ള വിലയിരുത്തലുകളുണ്ട്. കമ്പനി സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ്ങിന്റെ നേതൃത്വത്തിലാണ് ഡീപ്‌സീക് പ്രവര്‍ത്തിക്കുന്നത്. യു.എസ്. കമ്പനികളേക്കാള്‍ ചെലവുകുറച്ച് മോഡലുകള്‍ വികസിപ്പിക്കുന്നതിലാണ് ഡീപ്‌സീകിന്റെ നേട്ടം.

2023 ഡിസംബറില്‍ ഡീപ്‌സീക് വെളിപ്പെടുത്തിയ കണക്കു പ്രകാരം, വി3 മോഡല്‍ വികസിപ്പിച്ച് ട്രെയിനിംഗിന് ആറ് ദശലക്ഷം ഡോളറില്‍ താഴെ മാത്രമാണ് ചെലവായത്. ഇതിന് എൻവിഡിയയുടെ 2,000 എച്ച്800 ചിപ്പുകളാണ് ഉപയോഗിച്ചത്, കാരണം എച്ച്100 ജിപിയു ചിപ്പുകളുടെ ഇറക്കുമതിയിൽ അമേരിക്കൻ ഉപരോധം ചൈനയെ തടഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *