ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ കുറവ്: യൂറോപ്പില്‍ 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി യൂറോപ്പില്‍ 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നു. ഇലക്ട്രിക് കാറുകളുടെ വില്‍പ്പന പ്രതീക്ഷിച്ച തോതില്‍ നേടാന്‍ പരാജയപ്പെട്ടതും വിപണിയിലെ കഠിനമായ മത്സരവും ഈ തീരുമാനത്തിന് പിന്നിലാണ്.ജര്‍മ്മനിയിലെ ജീവനക്കാരാണ് പ്രധാനമായും ഈ നടപടിയുടെ ലക്ഷ്യം. എന്നാല്‍, ജീവനക്കാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ നടപടി ആരംഭിക്കുകയുള്ളുവെന്ന് ഫോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉപഭോക്താക്കളുടെ ചെലവ് ചുരുക്കാനുള്ള ശ്രമങ്ങളും ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയെ തളര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈദ്യുത വാഹന വിപണിയിലേക്ക് മാറിയതോടെ ആഗോള വാഹന വ്യവസായം വലിയ വെല്ലുവിളി നേരിടുകയാണ്. ഈ സാഹചര്യത്തില്‍, ഫോര്‍ഡ് അവരുടെ യൂറോപ്യന്‍ പ്രവര്‍ത്തനങ്ങളുടെ നിലനില്പിനും മത്സരക്ഷമതയ്ക്കും ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതായി കമ്പനി അറിയിച്ചു.