March 21, 2026

ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍; ക്രിസ്മസിന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധിക അരി

0
ration-card

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷന്‍ വിതരണത്തില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചു കിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തു കിലോ അരിയും കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികമായി ലഭിക്കും. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും.ഈ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്.

എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ ലഭിക്കും. വനിതകള്‍ക്ക് സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.ആയിരം രൂപയ്ക്ക് മേല്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്ക് മേല്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ നല്‍കും.താലൂക്കുതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളിലും ചന്തകളുണ്ടാകും. 250ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *