June 7, 2025

പ്രവര്‍ത്തനരഹിതമായി വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍

0
0x0

ആഗോളതലത്തില്‍ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമായി. ബുധനാഴ്ച ആയിരക്കണക്കിന് ഉപയോക്താക്കളുടെ ആശയവിനിമയത്തിനും പ്രവര്‍ത്തനത്തിനും തടസമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. ഡൗണ്‍ ഡിറ്റക്ടറിന്റെ റിപ്പോർട്ട് പ്രകാരം ഫേസ്ബുക്കിലെ ലോഗിന്‍, പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യല്‍, ഉള്ളടക്കം അപ്ഡേറ്റ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉപയോക്താക്കള്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നു.

ഫേസ്ബുക്ക് 50,000 ലധികം ഉപയോക്താക്കള്‍ക്ക് 11 മണിയോടെ (IST) ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതായി ഡൗണ്‍ഡിറ്റക്ടര്‍ വെബ്സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 23,000ല്‍ പരം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്കും സേവനം തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മെറ്റാ അവകാശപ്പെടുന്നത് സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടരുകയാണെന്നാണ്. പല ഉപയോക്താക്കള്‍ക്ക് ആപ്പുകള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിഞ്ഞതിനാല്‍ അവസാന ഘട്ട പരിശോധനകള്‍ നടത്തപ്പെടുകയാണെന്നും മെറ്റ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *