June 8, 2025

മധ്യപ്രദേശില്‍ 550 കോടി നിക്ഷേപവുമായി ഡാബര്‍

0
25dabur

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശില്‍ 550 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നതായി ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര. മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപം മധ്യപ്രദേശിലാണ്. 1000 കോടി രൂപ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. മുന്‍ ഭരണകാലത്ത് എംപിയുമായുള്ള ഞങ്ങളുടെ അനുഭവം മികച്ചതാണ്. പുതിയ മുഖ്യമന്ത്രിയുമായി മുന്നോട്ട് പോകുന്നത് മികച്ച അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍, ആഭ്യന്തര എഫ്എംസിജി മേജര്‍ 550 കോടി രൂപ രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ നിക്ഷേപിച്ചതായി മല്‍ഹോത്ര പറഞ്ഞു. കമ്പനിയുടെ അഖിലേന്ത്യാ ഉല്‍പ്പാദനത്തിന്റെ 25 ശതമാനം മുതല്‍ 30 ശതമാനം വരെ നടക്കുന്നത് മധ്യപ്രദേശിലാണ്.

Leave a Reply

Your email address will not be published. Required fields are marked *