ക്രൂഡ് ഓയിൽ വില ഇടിഞ്ഞു

ദില്ലി: ക്രൂഡ് ഓയിൽ വില ഒമ്പത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ലിബിയയിലെ ഉൽപ്പാദന, കയറ്റുമതി തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചൈനയുടെ സാമ്പത്തിക തകർച്ച തുടരുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 5 ശതമാനം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന് ബാരലിന് 74.02 ഡോളറായി, 3.51 ഡോളർ താഴ്ന്നു. അതേ സമയം, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് 2.97 ഡോളർ ഇടിഞ്ഞ് 70.58 ഡോളറിലെത്തി, ഇത് ജനുവരിക്കുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണ്. വിലതാണ്പറക്കം തുടരാനാണ് സാധ്യതയെന്നും വിലയിരുത്തുന്നു. വില താഴ്ന്നിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വന്നിട്ടില്ല.