ട്രംപിനെതിരെ കോടതി വിധി; സ്വർണവിലയിൽ ഇടിവ്

സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയും പവന് 320 രൂപ കുറഞ്ഞ് 71260 രൂപയുമായി .സ്വര്‍ണവില ഇടിയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കോടതി വിധിയാണ് കാരണമായത് . ട്രംപിന്റെ താരിഫ് നയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നുമായിരുന്നു കോടതി വിധിച്ചു. പുതിയ തീരുവ ചുമത്തുന്നതില്‍നിന്നും കോടതി ട്രപിനെ വിലക്കുകയും ചെയ്തു. ട്രപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയല്ലായിരുന്നു.18 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്ന് 35 രൂപ കുറഞ്ഞ് ഗ്രാമിന് 7290 രൂപ നിരക്കായി .വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 രൂപയായിസംസ്ഥാനത്തും വില കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതു കാരണമാണ്. ബുധനാഴ്ച ഔണ്‍സിന് 3288 ഡോളറിലേക്ക് സ്വര്‍ണം താഴ്ന്നിരുന്നു. ഇന്ന് രാവിലെ 3255 ഡോളറിലേക്ക് വീണ്ടും താഴ്ന്ന സ്വര്‍ണവില പിന്നീട് അല്‍പ്പം ഉയര്‍ന്നു.