ഇലോൺ മസ്കിനും ഡോജ് സംഘത്തിനും യുഎസ് ട്രഷറി സിസ്റ്റം ഉപയോഗിക്കുന്നതിൽ കോടതി വിലക്ക്

വാഷിങ്ടൺ: ഇലോൺ മസ്കിനും, ഡോജ് സംഘത്തിനും യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് കോടതിയുടെ താൽക്കാലിക വിലക്ക്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്.
നിരവധി സംസ്ഥാനങ്ങൾ ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. ഡൗൺലോഡ് ചെയ്‌ത വിവരങ്ങൾ ഉടൻ നശിപ്പിക്കാനും ഡോജ് സംഘത്തോട് കോടതി നിർദേശിച്ചു. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്.