വരുന്നു ബൈജൂസ് 3. 0; പ്രതിസന്ധികൾ അസ്തമിക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി ബൈജു

സാമ്പത്തിക പ്രതിസന്ധിയും നിയമപ്രശ്‌നങ്ങളും ഏറെ അലട്ടുന്ന ഇന്ത്യയിലെ പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍. കമ്പനി തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും ഇതിന് നിക്ഷേപകരുടെ പിന്തുണയുണ്ടെന്നും ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ ബൈജു ഉറപ്പ് നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചെലവ് കുറഞ്ഞ, വ്യക്തിഗത അനുഭവങ്ങള്‍ നല്‍കാന്‍ കഴിയുന്ന, നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയ എഡ്യൂക്കേഷണല്‍ പ്ലാറ്റ്‌ഫോം, ബൈജൂസ് 3.0 അധികം വൈകാതെ ലോഞ്ച് ചെയ്യുമെന്നും കത്തില്‍ പറയുന്നു.