വെളിച്ചെണ്ണവില കുതിപ്പിലേക്ക്; ഒരു ലിറ്ററിന് 529 രൂപ
കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണവില. ഒരുലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയില്‍ 529 രൂപ നൽകാം. നാട്ടിന്‍പുറങ്ങളിലെ മില്ലുകളില്‍ വെളിച്ചെണ്ണയ്ക്ക് 480 രൂപയാണ്. 10 കിലോഗ്രാം കൊപ്ര ആട്ടിയെടുത്താല്‍ ഏറ്റവും കൂടിയത് ആറുകിലോ വെളിച്ചെണ്ണയാണ് ലഭിക്കുന്നത്. നിലവിലെ വിലയും കൂലിച്ചെലവും ഉള്‍പ്പെടെനോക്കുമ്പോൾ വില വർധിപ്പിക്കാതിരിക്കാൻ കഴിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
2024-ല്‍ കൊപ്രയുടെ വില കിലോഗ്രാമിന് 90-100 രൂപ മാത്രമായിരുന്നു. 2025-ല്‍ വില കിലോഗ്രാമിന് 280 മുതല്‍ 320 രൂപയായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് 2024-25 കാലയളവില്‍ വെളിച്ചെണ്ണവില ലിറ്ററിന് 210-ല്‍നിന്ന് 529 രൂപയായി വര്‍ധിച്ചത്. ഒരു കിലോഗ്രാം തേങ്ങയ്ക്ക് 35 രൂപയില്‍നിന്ന് 80-90 രൂപയിലേക്കെത്തി.
