June 8, 2025

പാറ്റ നിയന്ത്രണം: ഹിറ്റ് ആന്റി റോച്ച് ജെല്‍ പായ്ക്കുമായി ഗോദ്‌റെജ്

0
IMG-20250130-WA0096

കൊച്ചി: പാറ്റ ശല്യം ഒഴിവാക്കുന്നതിനായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) പുതിയ ഹിറ്റ് ആന്റി-റോച്ച് ജെല്‍ പായ്ക്ക് അവതരിപ്പിച്ചു. പാറ്റകളെ അകറ്റാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹിറ്റിന്റെ മറ്റൊരു വകഭേദമാണിത്.

ഒരു തവണ ഉപയോഗിച്ചാല്‍ 45 ദിവസം വരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഹിറ്റ് ആന്റി-റോച്ച് ജെല്‍ പായ്ക്കിന്റെ 15 ഗ്രാമിന് 99 രൂപ മാത്രമാണ് വില.

കൊതുക്കിനെ പോലെ നിരവധി രോഗങ്ങള്‍ പരത്താന്‍ കെല്‍പ്പുള്ളവയാണ് പാറ്റകളും. വീടുകളില്‍ പ്രത്യേകിച്ച് അടുക്കളകളില്‍ പാറ്റകളുടെ ശല്യം ഇല്ലാതാക്കുന്നതിനായി വിശ്വസനീയവും ഫലപ്രദവുമായ ഒരു പരിഹാരം നല്‍കുകയാണ് ഹിറ്റിന്റെ അവതരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജിസിപിഎല്‍ ഹോം കെയര്‍ മാര്‍ക്കറ്റിംഗ് മേധാവി ശില്‍പ സുരേഷ് പറഞ്ഞു.

ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഇന്ത്യയിലെ ജെല്‍ അധിഷ്ഠിത പാറ്റ വിരുദ്ധ ഉല്‍പ്പന്നങ്ങളുടെ വിപണി വര്‍ഷം തോറും 25ശതമാനത്തിലധികമാണ് വളരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *