June 8, 2025

ലാഭക്കുതിപ്പിൽ കൊച്ചിൻ ഷി‍പ്പ്‍യാർഡ്

0
images (23)

പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് 2025 ലെ മാർച്ച് പാദത്തിലെ സാമ്പത്തിക വർഷത്തിൽ 10.93 ശതമാനവർധനവോടെ 287.18 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി. 258.88 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതെ കാലയളവിൽ കമ്പനിയുടെ ലാഭം.

2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1,914.79 കോടി രൂപയായി വർധിച്ചു. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 1,366.16 കോടി രൂപ ആയിരുന്നു. അതേസമയം, മൊത്തം ചെലവുകൾ 1,530.72 കോടി രൂപയായി ഉയർന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,023.84 കോടി രൂപ മാത്രമായിരുന്നു.

827.33 കോടി രൂപയാണ് 2024-25 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം. മുൻ വർഷം ഇതേ സമയത്ത് ലാഭം 783.27 കോടി രൂപ ആയിരുന്നു.

2025 മെയ് 15ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ, 5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 2.25 രൂപയുടെ ഇടക്കാല ലാഭവിഹിതം നൽകുവാൻ കമ്പനി തീരുമാനം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *