കോള്‍ ഇന്ത്യയുടെ ലാഭം 12% ഉയര്‍ന്ന് 9,604 കോടി രൂപയായി

2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം 12 ശതമാനം ഉയർന്ന് 9,604.02 കോടി രൂപയായി വർദ്ധിച്ചു. കമ്പനിയുടെ സംയോജിത അറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8,572.14 കോടി രൂപയായിരുന്നു.
ജനുവരി-മാർച്ച് കാലയളവിൽ മൊത്തം വരുമാനം 41,761.76 കോടി രൂപയായി കൂടി. അതെസമയം മുൻ വര്‍ഷം വരുമാനം 40,457.59 കോടി രൂപയായിരുന്നു.നാലാം പാദത്തിൽ ആകെ ചെലവ് മുൻ വർഷത്തെ 28,950,41 കോടി രൂപയിൽ നിന്ന് 29,057.30 കോടി രൂപയായി ഉയർന്നു.