February 3, 2026

സിഐഎഎസ്എൽ 4 പുതിയ കോഴ്സു‌കൾക്ക് അപേക്ഷ ക്ഷണിച്ചു

0
images

നെടുമ്പാശേരി: അയാട്ട അംഗീകാരമുളള 4 പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ച് സിയാൽ ഉപസ്ഥാപനമായ സിഐഎഎസ്എൽ അക്കാദമി. അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം, അയാട്ട കാർഗോ ഇൻട്രൊഡക്ട്‌ടറി പ്രോഗ്രാം, അയാട്ട എയർലൈൻ കസ്റ്റമർ സർവീസ്, അയാട്ട പാസഞ്ചർ ഗ്രൗണ്ട് സർവീസസ് തുടങ്ങിയവയാണ് പുതിയ കോഴ്സുകൾ.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് www.ciasl.aero/academy എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

6 മാസം ദൈർഘ്യമുള്ള കോ ഴ്സുകൾക്ക് അയാട്ടയ്ക്കു പുറ മേ, കുസാറ്റ്, എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) എന്നിവയുടെ സർട്ടിഫിക്കറ്റുകളും ലഭിക്കും. 8848000901.

Leave a Reply

Your email address will not be published. Required fields are marked *