‘സിയാൽ ഓഹരികൾ ലിസ്‌റ്റ് ചെയ്യണം’: സിയാൽ ഷെയർ ഹോൾഡേഴ്സസ് അസോസിയേഷൻ
നെടുമ്പാശേരി: കൊച്ചി വിമാനത്താവള കമ്പനിയുടെ (സിയാൽ) ഓഹരികൾ ലിസ്‌റ്റ് ചെയ്യണമെന്ന് സിയാൽ ഷെയർ ഹോൾഡേഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഓഹരികൾ ലിസ്‌റ്റ് ചെയ്യാത്തതിനാൽ കഴിഞ്ഞ 26 വർഷത്തിലേറെയായി കമ്പനിക്ക് വേണ്ടി നിക്ഷേപം നടത്തിയ ഓഹരി ഉടമകൾക്ക് മതിയായ വരുമാനം ലഭിച്ചിട്ടില്ല.കമ്പനിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ നിർദേശമാണ് നേരത്തേ ഓഹരികൾ ലിസ്റ്റ് ചെയ്യാൻ തുടങ്ങിയ നടപടികൾ നിർത്തിവച്ചതിനു പിന്നിലെ ന്നും ഇവർ ആരോപിച്ചു. ഓഹരികൾ എത്രയും വേഗം ലിസ്‌റ്റ് ചെയ്ത് ഓഹരി ഉടമകളോട് നീതി കാട്ടണമെന്ന് പ്രസിഡന്റ് എം. വി.ബാബു ജോർജ്, സെക്രട്ടറി പൗലോസ് പാറയ്ക്കൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.
