June 8, 2025

ചാറ്റ്ജിപിടി ഇനി സാംസങ് ടിവികളിലേയ്ക്കും

0
samsung-chatgpt_1200x630xt

സ്മാര്‍ട്ട് ടിവി രംഗത്ത് ആധിപത്യം ഉറപ്പാക്കാനുളള ശ്രമത്തിലാണ് സാംസംഗ്, ഇതിന് വേണ്ടി ഓപ്പണ്‍ എഐയുടെ സഹായം തേടിയിട്ടുണ്ട്. സ്മാര്‍ട്ട് ടിവികളില്‍ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് ഏകീകരിക്കുന്നതിന് ആവശ്യമായ ചുവടുകള്‍ ഇരു കമ്പനികളും ഒരുമിച്ചു എടുക്കുകയാണ്.

ഈ സഹകരണത്തോടെ, സാംസംഗ് അത്യാധുനിക എഐ ഫീച്ചറുകളോടെ പുതിയ തലമുറ സ്മാര്‍ട്ട് ടിവികള്‍ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ സാംസംഗ് ടിവികളില്‍ എഐ ഫീച്ചറുകള്‍ ഉണ്ടെങ്കിലും, ഓപ്പണ്‍ എഐയുടെ സാങ്കേതികവിദ്യയിലൂടെ സ്മാര്‍ട്ട് ടിവി വിപണിയില്‍ മുന്‍തൂക്കം നിലനിര്‍ത്താമെന്നാണ് പ്രതീക്ഷ. ഈ സഹകരണം സാംസംഗ് ഉപഭോക്താക്കള്‍ക്ക് തത്സമയ ഓഡിയോ വിവര്‍ത്തനം, സബ്‌ടൈറ്റില്‍, വ്യക്തിഗത ഉള്ളടക്ക നിര്‍ദേശങ്ങള്‍, ശബ്ദ നിര്‍ദേശങ്ങളിലൂടെ ചാറ്റ്ബോട്ടിന്റെ സഹായത്തോടെ ടിവി നിയന്ത്രണം തുടങ്ങി വിവിധ എഐ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

സാംസംഗിന്റെ ടൈസണ്‍ ഒ.എസ്. അടിസ്ഥാനമാക്കിയുള്ള ടിവികളില്‍ എഐ അപ്പ്‌സ്‌കേലിങ്, എഐ സൗണ്ട് പോലുള്ള ഫീച്ചറുകള്‍ ഏറെ ജനപ്രിയമാണ്. ഇതിന് പുറമെ, സ്‌ക്രീനിലുള്ള വസ്തുക്കള്‍ തിരിച്ചറിയുന്ന എഐ വിഷന്‍ ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സാംസംഗിന്റെ ഈ നീക്കത്തിന് പിന്നാലെ ഗൂഗിളും ജെമിനി ചാറ്റ്ബോട്ടിനെ ഗൂഗിള്‍ ടിവിയിലേക്കെത്തിക്കാന്‍ ശ്രമം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *