പുതിയ മോഡലുകളുമായി ചാറ്റ് ജിപിടി

ഓപ്പൺഎഐ അതിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജിപിടി-4.1, ജിപിടി-4.1 മിനി എന്നി മോഡലുകൾ അവതരിപ്പിച്ചു.
ചാറ്റ്ജിപിടി പ്ലാറ്റ്‌ഫോമിൽ ഈ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സൗജന്യ ഉപയോക്താക്കൾക്കും സബ്‌സ്‌ക്രിപ്‌ഷൻ ഉപയോക്താക്കൾക്കും ഇവ പ്രയോജനപ്പെടുത്താം.
പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ചാറ്റ്ജിപിടി പ്ലസ്, പ്രോ, ടീം പ്ലാനുകൾ സബ്‌സ്‌ക്രൈബുചെയ്യുന്നവർക്ക് ജിപിടി-4.1 മോഡൽ ഇപ്പോൾ ലഭ്യമാണ്.
അതോടൊപ്പം, സൗജന്യ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ ഉൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും ജിപിടി-4.1 മിനി ആക്‌സസ് ചെയ്യാൻ കഴിയും.
നിലവിലുണ്ടായിരുന്ന GPT-4o മിനി മോഡലിനെ ചാറ്റ്ജിപിടിയിൽ നിന്ന് നീക്കം ചെയ്യുമെന്നും, പകരം മികച്ച പ്രകടനം കാഴ്ചവെക്കുന്ന പുതിയ മോഡലുകൾക്ക് മുൻഗണന നൽകുമെന്നും ഓപ്പൺഎഐ ഉറപ്പുനല്കിയട്ടുണ്ട്.
GPT-4.1രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രധാനമായും ഡെവലപ്പർമാരെ ലക്ഷ്യമിട്ടാണ്. വെബ് ഡെവലപ്‌മെൻ്റ്, കോഡിംഗ്, ഡീബഗ്ഗിംഗ്, തുടങ്ങിയ സാങ്കേതിക മേഖലകളിൽ ഇത് വേഗതയേറിയ പ്രതികരണ സമയവും മെച്ചപ്പെട്ട കഴിവുകളും നൽകുന്നു.