February 4, 2026

ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി

0
ChatGPT_down_1761143802016_1761143802282_1761627735384

പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസ വാര്‍ത്ത. ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി. ഒരു വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. കഴിഞ്ഞ ആഴ്ചയാണ് ഓപ്പണ്‍ എ.ഐ പ്രഖ്യാപനം നടത്തിയത്. അതിവേഗം വളരുന്ന ഇന്ത്യന്‍ എ.ഐ മാര്‍ക്കറ്റില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സാധാരണ ഗതിയില്‍ 400 രൂപയാണ് ചാറ്റ് ജിപിടി സേവനങ്ങള്‍ക്ക് മാസം തോറും ഈടാക്കുന്നത്. പണം അടക്കുമ്പോള്‍ ബേസിക് വെര്‍ഷനിലുള്ളതിനെക്കാള്‍ വേഗത്തില്‍ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ബേസിക് വെര്‍ഷനും പ്രോ വെര്‍ഷനും ഇടയിലുള്ള ഈ വെര്‍ഷനില്‍ ഇമേജുകള്‍ നിര്‍മിക്കാനും ഫയല്‍ അപ്ലോഡ് ചെയ്യാനും വലിയ കോണ്‍വെര്‍സേഷനുകള്‍ ജനറേറ്റ് ചെയ്യാനും കഴിയും.

യു.എസ് കഴിഞ്ഞാല്‍ ഓപ്പണ്‍ എ.ഐയുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. വിദ്യാഭ്യാസത്തിനും ബിസിനസ്സിനും കോഡിങ്ങിനും ഒക്കെയായി ലക്ഷക്കണക്കിന് ആളുകളാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ ആളുകളിലേക്ക് ഓപ്പണ്‍ എ.ഐ ഉപയോഗം എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവില്‍ സബ്സ്‌ക്രിപഷന്‍ ഉള്ളവര്‍ക്ക് 12 മാസത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. ഒരു വര്‍ഷം കഴിഞ്ഞ ശേഷം പണം ഈടാക്കി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *