March 22, 2026

വോഡാഫോൺ ഐഡിയ 23 രൂപ പ്ലാനിൽ മാറ്റം; 1.2 ജിബി ഡാറ്റ 1 ജിബിയായി കുറച്ചു

0
IMG-20241114-WA0042

ദില്ലി: സ്വകാര്യ ടെലികോം സേവന ദാതാക്കളിലൊന്നായ വോഡാഫോൺ ഐഡിയ (VI) 23 രൂപ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തി. ആദ്യത്തിൽ 1.2 ജിബി 4ജി ഡാറ്റ ഒരു ദിവസത്തേക്കുള്ള വാലിഡിറ്റിയോടെ ലഭ്യമായിരുന്നുവെങ്കിൽ, ഇപ്പോൾ അത് 1 ജിബിയാക്കി കുറച്ചിരിക്കുകയാണ്. എന്നാൽ ഈ പ്ലാനിന് സർവീസ് വാലിഡിറ്റി ഇല്ല. മറ്റു പ്ലാനുകൾ ആക്റ്റീവ് ആയിരിക്കുമ്പോൾ മാത്രം ഉപയോഗിക്കാവുന്ന ബൂസ്റ്റർ റീച്ചാർജ് ആണിത്. സിം ആക്റ്റീവ് നിലയിൽ നിലനിർത്തുന്നതിന് പ്രീപെയ്ഡ് പ്ലാനിൽ സർവീസ് വാലിഡിറ്റി കൂടി ഉള്ള ഒരു റീച്ചാർജ് നിർബന്ധമാണ്.

2023 മുതൽ വോഡാഫോൺ ഐഡിയയിൽ ലഭ്യമായിരുന്ന 23 രൂപ പ്ലാനിൽ നിന്നും 200 എംബി ഡാറ്റ കുറച്ചു. ഇതിനു പുറമെ, 26 രൂപയിൽ 1.5 ജിബി ഡാറ്റ ഒരു ദിവസം വാലിഡിറ്റിയോടെ ലഭിക്കും. ഇതും സർവീസ് വാലിഡിറ്റി ഇല്ലാത്ത ഡാറ്റ ബൂസ്റ്റർ പ്ലാനാണ്. 3 രൂപ കൂടുതൽ നൽകിയാൽ 500 എംബി അധിക ഡാറ്റ ലഭിക്കുന്നു.

49 രൂപയിൽ ഒരു ദിവസം 20 ജിബി ഡാറ്റ ലഭിക്കുന്ന റീച്ചാർജ് പ്ലാനും വോഡാഫോൺ ഐഡിയയ്ക്കുണ്ട്. ഈ പ്ലാനിലും സർവീസ് വാലിഡിറ്റി ഇല്ല. ഈ മൂന്ന് പ്ലാനുകളും രാത്രി 11.59ന് അവസാനിക്കുന്നു.

മറ്റൊരു സ്വകാര്യ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 10 ജിബി ഡാറ്റ ഒരു മണിക്കൂറിന് ലഭിക്കുന്ന പ്രത്യേക ബൂസ്റ്റർ പ്ലാൻ അവതരിപ്പിച്ചിരുന്നു. 11 രൂപ വിലയുള്ള ഈ പ്ലാൻ, സമയപരിധി കഴിഞ്ഞാൽ ഉപയോഗിച്ച് ബാക്കിയാകുന്ന ഡാറ്റ അസാധുവാകും. ഇതേ വിലയ്ക്കും ഡാറ്റ പരിധിയിലും ഭാരതി എയർടെല്ലും ഒരു മണിക്കൂറിനുള്ള ഡാറ്റ പ്ലാൻ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *