June 8, 2025

ജനന-മരണ രജിസ്ട്രേഷൻ എളുപ്പമാക്കാൻ ‘സി ആർ എസ്’ മൊബൈൽ ആപ്പുമായി കേന്ദ്ര സർക്കാർ

0
images (2) (16)

ജനന-മരണ രജിസ്ട്രേഷൻ പ്രക്രിയകൾ ലളിതമാക്കാനായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ. പൗരന്മാർക്ക് എവിടെ നിന്നും, ഏത് സമയത്തും ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ഈ ആപ്പ് സഹായകരമാകും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഭാഷകളിൽ ആപ്പ് ലഭ്യമാകുന്നതായി ഉറപ്പാക്കിയാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (CRS) എന്നാണ് ആപ്പിന് നാമകരണം ചെയ്തിരിക്കുന്നത്.സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഉപയോഗിക്കുന്ന വിധം:രജിസ്ട്രേഷൻ ഇഷ്ടപ്പെടുന്നവർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സിആർഎസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. തുടർന്ന്, യൂസർ ഐഡി, പാസ്‌വേഡ് സൃഷ്ടിച്ച് ആപ്പിൽ ലോഗിൻ ചെയ്യാം. ഹോം സ്ക്രീനിൽ ജനന-മരണ രജിസ്‌ട്രേഷൻ ഓപ്‌ഷനുകൾ കാണാൻ സാധിക്കും.ജനനം, മരണം, ദത്തെടുക്കൽ, പ്രൊഫൈൽ, പേയ്‌മെൻറ് എന്നിവയ്ക്കായി വിവിധ ഓപ്‌ഷനുകൾ ആപ്പിൽ കാണാം. ജനനം രജിസ്റ്റർ ചെയ്യാൻ ‘ബർത്ത്/ജനനം’ ഓപ്ഷനിൽ ക്ലിക്കുചെയ്യുക. തുടർന്ന് ജനനത്തീയതി, വിലാസം, കുട്ടിയുടെ കുടുംബ വിവരം എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. മരണം രജിസ്റ്റർ ചെയ്യാൻ ‘ഡെത്ത്/മരണം’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം. എല്ലാ വിവരങ്ങളും നൽകി പ്രക്രിയ പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *