June 8, 2025

നികുതി ഇളവുകളുമായി കേന്ദ്ര ബജറ്റ്

0
nirmala_sitharaman_8th_budget_presentation_1738391903486_1738391909130

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം നികുതി ഇളവുകളാണ്. 12 ലക്ഷം രൂപ വരെയുള്ള വരുമാനങ്ങൾക്ക് ആദായനികുതി അടക്കേണ്ടതില്ല. അടുത്തകാലത്ത് വന്നതിൽ ഏറ്റവും വലിയ നികുതി ഇളവാണിത്. നിലവിലെ ആദായ നികുതി സ്ലാബുകൾ നടപ്പിലാക്കിയതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണിതും. ഈ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവർഗ കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാകും. റിബേറ്റ് ഉൾപ്പെടെ 12.75 ലക്ഷം വരെയുള്ള വരുമാനക്കാർ നികുതിമുക്തരാവും. 12.75 ലക്ഷം കടന്നാൽ പുതിയ നികുതി സ്ലാബ് പ്രകാരം നികുതി അടയ്ക്കേണ്ടി വരും.

0-4 ​​ലക്ഷം രൂപ- ഇല്ല

4-8 ലക്ഷം രൂപ- 5%

8-12 ലക്ഷം രൂപ- 10%

12-16 ലക്ഷം രൂപ: 15%

16-20 ലക്ഷം രൂപ- 20%

20-24 ലക്ഷം രൂപ – 25%

24 ലക്ഷത്തിന് മുകളിൽ – 30%

Leave a Reply

Your email address will not be published. Required fields are marked *