June 8, 2025

ബിഎസ്എൻഎൽ 4ജി വിപുലീകരണത്തിന് കേന്ദ്രം 6000 കോടി രൂപ അനുവദിക്കും

0
images (1) (9)

ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനായി ഉപകരണങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ 6000 കോടി രൂപ അനുവദിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നു. 2025-ന്റെ മധ്യത്തോടെ രാജ്യവ്യാപകമായി 1 ലക്ഷം സ്ഥലങ്ങളിൽ 4ജി സേവനം നൽകുന്നതാണ് ബി.എസ്.എൻ.എൽ ലക്ഷ്യം. 4ജി സേവനം വ്യാപിപ്പിക്കാത്തത് മൂലം ബി.എസ്.എൻ.എൽക്ക് വലിയ രീതിയിൽ ഉപഭോക്താക്കളെ നഷ്ടപ്പെടേണ്ടിവന്നിരുന്നു. നിലവിൽ, 22,000 ബേസ് സ്റ്റേഷനുകളിൽ മാത്രമാണ് ബി.എസ്.എൻ.എൽ 4ജി സേവനം ലഭ്യമായിട്ടുള്ളത്.4ജി സേവനം വ്യാപിപ്പിക്കാനായി ബി.എസ്.എൻ.എൽക്ക് 19,000 കോടി രൂപയുടെ ധനസഹായം ആവശ്യമുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി, 1 ലക്ഷം കേന്ദ്രങ്ങളിൽ 4ജി സേവനം എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസ്, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങൾക്ക് 13,000 കോടി രൂപയുടെ ഓർഡർ ഇതിനകം നൽകിക്കഴിഞ്ഞു. ബാക്കിയുള്ള 6000 കോടിയുടെ ഓർഡർ നൽകുന്നതിന് വേണ്ടിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനത്തെ സാമ്പത്തികമായി സഹായിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *