കേരള ഗ്രാമീണ്‍ ബാങ്കിന്റെ പേര് മാറ്റി കേന്ദ്രം
ന്യൂഡൽഹി: കേരള ഗ്രാമീണ്‍ ബാങ്കിന്റെ പേര് മാറ്റി കേന്ദ്രം. ബാങ്കിന്റെ പുതിയ പേര് ഇനി കേരള ഗ്രാമീണ ബാങ്ക് എന്നാണ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.കേരള ഗ്രാമീണ്‍ ബാങ്കിന്റെ സ്പോണ്സർ ബാങ്കായ കനറാ ബാങ്കിന്റെ ആവശ്യം പരിഗണിച്ചാണ് പേരു മാറ്റം വരുത്തുന്നത്.
ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയിടങ്ങളിലെ ആർആർബികളുടെ (റീജണൽ റൂറൽ ബാങ്ക്) പേരിൽ ‘ഗ്രാമീണ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.കേരളം ഉൾപ്പെടെ ആസം, പുതുച്ചേരി, ഹരിയാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ ആറു സംസ്ഥാനങ്ങളിലെ ആർആർബികളുടെ പേരുകൾ പരിഷ്കരിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ കേരള ഗ്രാമീണ ബാങ്ക് അടക്കം 28 ആർആർബികളാണുള്ളത്.
