June 8, 2025

ആറ് നിർബന്ധിത റാബി വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ച് കേന്ദ്രം

0
18_Ashwini_Vaishnaw_16-10_Delhi

2025-26 കാലയളവിലെ ആറ് നിർബന്ധിത റാബി വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) വർധനവിന് കേന്ദ്ര സർക്കാരിന്റെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഈ വിവരം അറിയിച്ചത്.

ഗോതമ്പിന്റെ എംഎസ്പി 2275 രൂപയിൽ നിന്ന് 2425 രൂപയാക്കി. ബാര്‍ലിയുടെ താങ്ങുവില 1850 രൂപയിൽ നിന്ന് 1980 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. പയറുവർഗങ്ങളുടെ എംഎസ്പി 5440 രൂപയിൽ നിന്ന് 5650 രൂപയായി ഉയർത്തി. പരിപ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ വില 6425 രൂപയിൽ നിന്ന് 6700 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്.

റേപ്‌സീഡ്/കടുക് എന്നിവയുടെ എംഎസ്പി 5650 രൂപയിൽ നിന്ന് 5960 രൂപയാക്കി, കുങ്കുമപ്പൂവിന്റെ താങ്ങുവില 5800 രൂപയിൽ നിന്ന് 5940 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 3% ഡിഎ വർധനയും പെൻഷൻകാർക്ക് ഡിയർനസ് റിലീഫ് അനുവദിക്കാനും മന്ത്രിസഭ അംഗീകാരം നൽകിയതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *