രാജ്യത്ത് സിമന്റ് വില കുതിച്ചുയരും

രാജ്യത്ത് സിമന്റ് വില കുതിച്ചുയരും. ധാതു സമ്പത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയാണ് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാവുന്നത്. 2024 ജൂലൈയില്‍ വന്ന വിധി പ്രകാരം റോയല്‍റ്റിക്ക് പുറമേ സിമന്റിന് ഉപയോഗിക്കുന്ന ചുണ്ണാമ്പ് കല്ലിനും ഖനനം ചെയ്യുന്ന ഭൂമിയ്ക്കും ധാതു നികുതി ഏര്‍പ്പെടുത്താം.
വിധിയ്ക്ക് പിന്നാലെ തമിഴ്നാട് ധാതു നികുതി നിയമം കൊണ്ടുവരികയായിരുന്നു. ഈ നിയമപ്രകാരം കഴിഞ്ഞ മാസം 25 മുതല്‍ ചുണ്ണാമ്പ് കല്ലിന് ഒരു ടണ്ണിന് 160 രൂപ അധിക നികുതി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇത് പ്രകാരം സിമന്റിന് ചാക്കിന് 8 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.
തമിഴ്‌നാട്ടില്‍ നിര്‍മാണം നടത്തുന്ന പ്രധാന ബ്രാന്റുകളായ രാംകോ, ഡാല്‍മിയ, അള്‍ട്രാടെക്, എസിസി, ചെട്ടിനാട് തുടങ്ങിയവയെയാണ് നികുതി കൂടുതല്‍ ബാധിക്കുക. കര്‍ണാടക സര്‍ക്കാര്‍ ചുണ്ണാമ്പ് കല്ലിന് ടണ്ണിന് 25 രൂപയും അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം പുതിയ നികുതി നിയമത്തിനുള്ള ചര്‍ച്ചയും നടക്കുകയാണ്.