June 7, 2025

സബ് രജിസ്ട്രാർ ഓഫീസുകളിൽ ക്യാഷ് ലെസ് സംവിധാനം വരും

0
E-POS-and-biometric-system-will-be-implemented-in-Sub-Registrar-offices

സർക്കാറിന്റെ വരുമാന സ്രോതസ്സുകളിൽ പ്രധാനപ്പെട്ട വകുപ്പായ രജിസ്ട്രേഷ൯ വകുപ്പ് ഈ വ൪ഷം പ്രതീക്ഷിക്കുന്നത് 5500 ലധികം കോടി രൂപയാണെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്ര൯. 2023-24ന ൽ 5013.67 കോടി രൂപയായിരുന്നു വരുമാനം.

എല്ലാ സബ് രജിസ്ട്രാ൪ ഓഫീസുകളിലും ക്യാഷ് ലെസ് സംവിധാനം ഏപ്രിൽ മുതൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സബ് രജിസ്ട്രാ൪ ഓഫീസ൪മാരുടെ ജില്ലാതല അവലോകന യോഗത്തിനു ശേഷം എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 315 സബ്ബ് രജിസ്ട്രാ൪ ഓഫീസുകൾ പ്രവർത്തിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വർഷവും വരുമാന കാര്യങ്ങളിൽ വകുപ്പ് നല്ല നേട്ടമുണ്ടാക്കും. ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് തന്നെ നടപ്പു സാമ്പത്തിക വര്ഷങത്തെ വരുമാനം 5000 കോടി കവിഞ്ഞിട്ടുണ്ട്. ഈ വർ ഷം കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ആധാരങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. എങ്കിലും ഈ സാമ്പത്തിക വർഷത്തെ വരുമാനം 5500 കോടിയിൽ കവിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *