June 8, 2025

അഭയാര്‍ത്ഥി നിയമം കര്‍ശനമാക്കുന്ന പുതിയ ബില്ലുമായി കാനഡ

0
images (49)

അഭയാര്‍ത്ഥി നിയമം കര്‍ശനമാക്കുന്ന പുതിയ ബില്‍ കാനഡയില്‍ വരുന്നു. ലക്ഷ്യം അമിതമായ കുടിയേറ്റം തടയുക.

കാനഡയില്‍ ആര്‍ക്കൊക്കെ അഭയം തേടാം എന്നതിനെക്കുറിച്ചുള്ള നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പുതിയ ബില്ലിൽ വിദശീകരിക്കും. നിയമപ്രകാരം, 2020 ജൂണ്‍ 24 ന് ശേഷം കാനഡയില്‍ പ്രവേശിച്ച വിദേശ പൗരന്മാര്‍ക്കും, അവിടെ എത്തി കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ അഭയം തേടുന്നവര്‍ക്കും ഇനി സംരക്ഷണത്തിന് അര്‍ഹതയില്ല. കാനഡ-യുഎസ് കര അതിര്‍ത്തി കവാടത്തിന് പുറത്ത് കടക്കുന്നവരെയും അയോഗ്യരാക്കും. ഇത് ക്രമരഹിതമായ കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ്.

നിലവില്‍, അനധികൃതമായി അതിര്‍ത്തി കടക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് കുറഞ്ഞത് 14 ദിവസമെങ്കിലും കാത്തിരുന്നാല്‍ അഭയാര്‍ത്ഥി പദവി അവകാശപ്പെടാന്‍ അനുവാദമുണ്ട്. പുതിയ നിയമനിര്‍മ്മാണം ഈ വ്യവസ്ഥ നീക്കം ചെയ്യും. ഈ മാറ്റങ്ങള്‍ കഴിഞ്ഞ ജൂണ്‍ 3-ന് മുമ്പ് സമര്‍പ്പിച്ച ക്ലെയിമുകള്‍ക്ക് ബാധകമല്ല. കൗണ്‍സിലില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ വര്‍ധിപ്പിക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *